ETV Bharat / bharat

'മുന്നൂറോളം കർണാടക സ്വദേശികൾ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തു': കർണാടക ആരോഗ്യമന്ത്രി

സമ്മേളനത്തിൽ പങ്കെടുത്തവരിൽ 40 പേരെ കണ്ടെത്തി നിരീക്ഷണത്തിന് വിധേയമാക്കി. 12 പേരുടെ പരിശോധന ഫലം നെഗറ്റീവ്.

Tablighi Jammat  Nizamuddin Markaz Masjid  B Sriramulu  Basavaraj Bommai  Karnataka corona  തബ്‌ലീഗ് സമ്മേളനം  കർണാടക സ്വദേശികൾ  കർണാടക ആരോഗ്യമന്ത്രി  നിസാമുദീൻ മർകസ് മസ്‌ജിദ്
'മുന്നൂറോളം കർണാടക സ്വദേശികൾ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തു': കർണാടക ആരോഗ്യമന്ത്രി
author img

By

Published : Apr 1, 2020, 1:59 PM IST

ബംഗളൂരു: ഡൽഹിയിലെ നിസാമുദീൻ മർകസ് മസ്‌ജിദിൽ നടന്ന തബ്‌ലീഗ് സമ്മേളനത്തിൽ കർണാടകയിൽ നിന്നും മുന്നൂറോളം പേർ പങ്കെടുത്തതായി ആരോഗ്യമന്ത്രി ബി. ശ്രീരാമുലു അറിയിച്ചു. ഇതിൽ 40 പേരെ കണ്ടെത്തി നിരീക്ഷണത്തിന് വിധേയമാക്കി. 12 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആണ്.

മലേഷ്യക്കാരും ഇന്തോനേഷ്യക്കാരും ഉൾപ്പെടെ സമ്മേളനത്തിൽ പങ്കെടുത്ത 62 പേർ കർണാടകയിലെത്തിയിട്ടുണ്ടെന്ന് സർക്കാരിന് വിവരം ലഭിച്ചിരുന്നു. ഇവരിൽ 12 പേരെ കണ്ടെത്തി നിരീക്ഷണത്തിന് വിധേയമാക്കിയതായും അദ്ദേഹം അറിയിച്ചു. സ്വദേശത്തേക്ക് പോകാൻ സാധിക്കാത്തവർക്ക് സംസ്ഥാനത്ത് തന്നെ ചികിത്സാ സൗകര്യങ്ങൾ ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമ്മേളനത്തിൽ പങ്കെടുത്ത പലരും 14 ദിവസം നിരീക്ഷണത്തിൽ കഴിഞ്ഞുവെന്നാണ് പറയുന്നത്. എന്നാലും അവരെ കൊവിഡ് 19 പരിശോധനക്ക് വിധേയമാക്കും. പരിശോധനയിൽ വിദേശികളെ ഉൾപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ജവേദ് അക്തർഹാദ് അറിയിച്ചു. സമ്മേളനത്തിൽ പങ്കെടുത്ത ഏതൊരാൾക്കും 080-29711171 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടാമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.