ലുധിയാന: പൊലീസ് അറസ്റ്റ് ചെയ്‌ത നാല് പ്രതികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് 30 പൊലീസ് ഉദ്യേഗസ്ഥരെ ക്വാറന്‍റൈനിലാക്കി. വിവിധ കേസുകളിൽ പിടിയിലായ പ്രതികൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നും അഞ്ച് ദിവസത്തിന് ശേഷം പൊലീസ് ഉദ്യോഗസ്ഥരെ കൊവിഡ് പരിശോധനക്ക് വിധേയമാക്കുമെന്നും പൊലീസ് കമ്മിഷ്‌ണർ രാഗേഷ് അഗർവാൾ പറഞ്ഞു. നിലവിൽ ഇവർക്ക് രോഗ ലക്ഷണങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 104 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ പഞ്ചാബിലെ കൊവിഡ് രോഗികളുടെ എണ്ണം 3371 ആയി.
ലുധിയാനയിൽ 30 പൊലീസ് ഉദ്യോഗസ്ഥരെ ക്വാറന്‍റൈനിലാക്കി - 30 offcers
അറസ്റ്റിലായ പ്രതികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് പ്രതികളുമായി സമ്പർക്കത്തിൽ വന്ന 30 പൊലീസ് ഉദ്യോഗസ്ഥരെ ക്വാറന്‍റൈനിലാക്കിയത്.