കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയില്‍ ചേര്‍ന്ന മൂന്ന് എം.എല്‍.എമാര്‍ തിരികെ എത്തിയേക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. ഇവര്‍ പാര്‍ട്ടിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും തിരികെ എത്താനുള്ള സന്നദ്ധത അറിയിച്ചെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ അവസരവാദികള്‍ക്കും വഞ്ചകര്‍ക്കും പാര്‍ട്ടിയില്‍ സ്ഥാനം നല്‍കില്ലെന്ന് ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്.
അതേ സമയം എം.എല്‍.എമാര്‍ തൃണമൂലിലേക്ക് മടങ്ങുന്നെന്ന വാര്‍ത്തകള്‍ വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് ഒരു മുതിര്‍ന്ന ബി.ജെ.പി നേതാവ് പ്രതികരിച്ചു. വാര്‍ത്തകള്‍ സത്യമായാലും അത് പാര്‍ട്ടിയെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 42 ല്‍ 18 സീറ്റുമായി മികച്ച പ്രകടനമായിരുന്നു ബി.ജെ.പിയുടേത്. തൃണമൂല്‍ കോണ്‍ഗ്രസിനേക്കാള്‍ നാല് സീറ്റുകളുടെ കുറവ് മാത്രമാണ് ബിജെപിക്ക് ഉണ്ടായിരുന്നത്. ഇതിന് പിന്നാലെ എട്ട് തൃണമൂല്‍ എം.എല്‍.എമാരും കോണ്‍ഗ്രസിന്‍റേയും സി.പി.എമ്മിന്‍റേയും ഓരോ എംഎല്‍എമാരും ബി.ജെ.പിയില്‍ ചേര്‍ന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിന് പിന്നാലെ ഏഴ് മുന്‍സിപ്പാലിറ്റികളുടെ നിയന്ത്രണം ബി.ജെ.പി ഏറ്റെടുത്തിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ മുഴുവന്‍ മുന്‍സിപ്പാലിറ്റികളുടെ നിയന്ത്രണം തൃണമൂല്‍ കോണ്‍ഗ്രസ് തിരിച്ചു പിടിച്ചു.