ഭുവനേശ്വർ: ഒഡീഷയിലെ ഗഞ്ചം ജില്ലയിൽ ക്വാറിയിലുണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് തൊഴിലാളികൾ മരിച്ചു. ഭട്ടകമോരട പ്രദേശത്തെ ക്വാറിയിലാണ് അപകടമുണ്ടായത്. ജോലിക്കാരുടെ മേലേക്ക് കൂറ്റൻ പാറകളും മണ്ണും വീഴുകയായിരുന്നുവെന്ന് പുരുഷോത്തമ്പൂർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടര്‍ ജഗന്നാഥ് മല്ലിക് പറഞ്ഞു. പൊലീസെത്തിയാണ് അവശിഷ്ടങ്ങൾക്കിടയിൽ നിന്നും മൃതദേഹങ്ങൾ കണ്ടെടുത്തത്. മണ്ണിടിച്ചിലിന് കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും പ്രദേശത്ത് അടുത്തിടെയുണ്ടായ മഴയാകാം കാരണമെന്നാണ് പൊലീസ് കരുതുന്നത്.
ഒഡീഷയില്‍ ക്വാറിയില്‍ മണ്ണിടിഞ്ഞ് വീണ് മൂന്ന് പേര്‍ മരിച്ചു - 3 quarry workers killed after landslide in Ganjam district
ഭട്ടകമോരട പ്രദേശത്തെ ക്വാറിയിലാണ് മണ്ണിടിച്ചിലുണ്ടായത്
![ഒഡീഷയില്‍ ക്വാറിയില്‍ മണ്ണിടിഞ്ഞ് വീണ് മൂന്ന് പേര്‍ മരിച്ചു ഒഡീഷ ക്വാറിയിൽ മണ്ണിടിച്ചിൽ മൂന്ന് തൊഴിലാളികൾ മരിച്ചു ഒഡീഷയിലെ ഗഞ്ചം ജില്ല 3 quarry workers killed after landslide in Ganjam district Ganjam district](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6980820-1062-6980820-1588094784374.jpg?imwidth=3840)