ETV Bharat / bharat

യമുന നദിയിൽ ബോട്ട് മറിഞ്ഞ് മൂന്ന് പേർ മരിച്ചു - Fatehpur news

സബ് ഇൻസ്പെക്ടർ രാംജീത് സോങ്കർ (52), പൊലീസ് ജവാൻ ശശികാന്ത് (25), ബോട്ട് ഓടിച്ചിരുന്ന രവി എന്നിവരാണ് മരിച്ചത്.

Boat accident  Fatehpur news  Drowning
ബോട്ട് മറിഞ്ഞ് 3 പേർ മരിച്ചു
author img

By

Published : Apr 26, 2020, 1:12 PM IST

ബന്ദ: യമുന നദിയിൽ ബോട്ട് മറിഞ്ഞ് രണ്ട് പൊലീസുകാർ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിൽ ശനിയാഴ്ച വൈകിട്ട് 6.30ഓടെയായിരുന്നു അപകടം. സബ് ഇൻസ്പെക്ടർ രാംജീത് സോങ്കർ (52), പൊലീസ് ജവാൻ ശശികാന്ത് (25) ബോട്ട് ഓടിച്ചിരുന്ന രവി (27) എന്നിവരാണ് മരിച്ചത്. ഇവര്‍ ബന്ദ അതിർത്തിയിൽ നിന്ന് മടങ്ങുമ്പോഴാണ് അപകടം ഉണ്ടായതെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് രാജേഷ് കുമാർ പറഞ്ഞു.

സംഭവ സമയം ബോട്ടിലുണ്ടായിരുന്ന മറ്റൊരു പൊലീസ് ജവാൻ നിർമ്മൽ യാദവ് നീന്തി രക്ഷപ്പെട്ടു. കൊടുങ്കാറ്റിനെത്തുടർന്നാണ് ലഖാൻപൂർ-ജോരാവർ ഗ്രാമത്തിന് സമീപം ബോട്ട് മറിഞ്ഞതെന്നാണ് നിഗമനം. അപകടം നടന്ന് 12 മണിക്കൂറിന് ശേഷമാണ് എൻ‌ഡി‌ആർ‌എഫ് സംഘം മൃതദേഹങ്ങൾ കണ്ടെത്തിയത്.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.