ഷിംല: ഹിമാചൽ പ്രദേശിൽ മൂന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 415 ആയി ഉയർന്നു. സോളൻ ജില്ലയിൽ നിന്ന് രണ്ട് കേസുകളും, സിർമോറിൽ നിന്ന് ഒരു കേസുമാണ് റിപ്പോർട്ട് ചെയ്‌തത്. നാല് പേർ കൂടി രോഗമുക്തി നേടി. സോളനിൽ നിന്ന് രണ്ടുപേർക്കും, സിർമോർ, ഹമീർപൂർ എന്നിവിടങ്ങളിൽ നിന്ന് ഒരോരുത്തർക്കുമാണ് രോഗം ഭേദമായത്. സംസ്ഥാനത്ത് ഇതുവരെ 226 പേർക്കാണ് രോഗം ഭേദമായത്. 183 പേർ ചികിത്സയിൽ തുടരുമ്പോൾ ആറ് പേർ മരിച്ചു. ഹാമിർപൂരിൽ 54 പേർ ചികിത്സയിൽ തുടരുന്നു. കാൻഗ്രയിൽ 49, സോളനിൽ 16, ചമ്പയിൽ 14, ഉനയിൽ 13, ബിലാസ്‌പൂരിലും മണ്ഡിയിലും പത്ത് പേർ വീതം, സിർമോറിൽ എട്ട്, ഷിംലയിൽ നാല്, കുള്ളുവിൽ മൂന്ന്, കിന്നോറിൽ രണ്ട് എന്നിങ്ങനെയാണ് ചികിത്സയിൽ കഴിയുന്നത്.
ഹിമാചൽ പ്രദേശിൽ മൂന്ന് പേർക്ക് കൂടി കൊവിഡ് - ഹിമാചൽ പ്രദേശ്
ഹിമാചൽ പ്രദേശിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 415. രോഗമുക്തി നേടിയവർ 226.