കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബോട്ട് മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി. മത്സ്യബന്ധനത്തിന് പോയ ബോട്ടാണ് ബംഗാള്‍ ഉള്‍ക്കടലില്‍ വച്ച് അപകടത്തില്‍പ്പെട്ടത്. തെക്ക് 24 പർഗാനാസ് ജില്ലയിലെ കക്ദ്വീപിലേക്ക് മടങ്ങുകയായിരുന്നു മത്സ്യത്തൊഴിലാളികള്‍. 15 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. മറ്റ് ബോട്ടുകളിലെത്തിയ മത്സ്യത്തൊഴിലാളികളാണ് 12 പേരെ രക്ഷപ്പെടുത്തിയത്. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുമെന്ന് പൊലീസ് അറിയിച്ചു.
ബംഗാളില്‍ ബോട്ടപകടം; മൂന്ന് പേരെ കാണാതായി - ബംഗാളില്‍ ബോട്ട് മറിഞ്ഞ് മൂന്ന് പേരെ കാണാതായി
തെക്ക് 24 പർഗാനാസ് ജില്ലയിലെ കക്ദ്വീപിലേക്ക് മടങ്ങുകയായിരുന്ന ബോട്ട് അപകടത്തില്‍പ്പെട്ടു. 15 പേരാണ് ബോട്ടിലുണ്ടായിരുന്നത്
ബംഗാളില്‍ ബോട്ട് മറിഞ്ഞ് മൂന്ന് പേരെ കാണാതായി