ETV Bharat / bharat

മഞ്ജർ കുന്ദ് വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് പേര്‍ മുങ്ങിമരിച്ചു - മുങ്ങിമരിച്ചു

കെയ്‌മൂർ മലനിരകളിലെ വെള്ളച്ചാട്ടത്തിന് സമീപം സൈക്കിളിൽ വിനോദയാത്രക്കെത്തിയ ആൺകുട്ടികളാണ് അപകടത്തില്‍പ്പെട്ടതെന്ന് ഡാരിഗാവ് പൊലീസ് പറഞ്ഞു.

Manjhar Kund waterfall  Bihar drowning incident  Darigaon Police  Kaimur Hills  കുളിക്കാനിറങ്ങിയ മൂന്ന് പേര്‍ മുങ്ങിമരിച്ചു  മുങ്ങിമരിച്ചു  മഞ്ജർ കുന്ദ് വെള്ളച്ചാട്ടം
മഞ്ജർ കുന്ദ് വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് പേര്‍ മുങ്ങിമരിച്ചു
author img

By

Published : Jul 14, 2020, 5:50 PM IST

പാറ്റ്ന: ബിഹാറിലെ മഞ്ജർ കുന്ദ് വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് ആൺകുട്ടികൾ മുങ്ങിമരിച്ചു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. കെയ്‌മൂർ മലനിരകളിലെ വെള്ളച്ചാട്ടത്തിന് സമീപം സൈക്കിളിൽ വിനോദയാത്രക്കെത്തിയ ആൺകുട്ടികളാണ് അപകടത്തില്‍പ്പെട്ടതെന്ന് ഡാരിഗാവ് പൊലീസ് പറഞ്ഞു.

മഴക്കാലമായതിനാല്‍ ജലനിരപ്പ് ഉയര്‍ന്ന സമയത്താണ് ആൺകുട്ടികൾ വെള്ളച്ചാട്ടത്തിൽ ഇറങ്ങിയതെന്നും തുടര്‍ന്ന് ഒഴുക്കിന്‍പ്പെട്ട് മുങ്ങിമരിക്കുകയായിരുന്നെന്നും പൊലീസ് അറിയിച്ചു.മരിച്ച മൂന്നു പേരിൽ രണ്ട് പേർ ഫസൽഗഞ്ച് നിവാസികളും ഒരാൾ ഭാരതിഗഞ്ച് നിവാസിയുമാണ്. 16-17 വയസ്സിനിടയില്‍ പ്രായമായ കുട്ടികളാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.

അഞ്ച് ദിവസം മുമ്പ് നാല് ആൺകുട്ടികൾ അടങ്ങുന്ന സംഘം സ്ഥലത്ത് അപകടത്തില്‍പ്പെട്ടതായും അവരെ സമീപവാസികളാണ് രക്ഷിച്ചതെന്നും അധികൃതര്‍ അറിയിച്ചു. എല്ലാ വർഷവും വെള്ളച്ചാട്ടത്തില്‍ അപകടം സംഭവിക്കാറുണ്ടെങ്കിലും മഴക്കാലത്ത് ആളുകൾ ഇവിടെയെത്തുന്നത് പതിവാണെന്നും പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.