അമരാവതി: കൊല്‍കത്തയിലെ നാഷണല്‍ മെഡിക്കല്‍ കോളജില്‍ സീറ്റ് നല്‍കാമെന്ന് വാഗ്ദാനം നല്‍കി 15 ലക്ഷം രൂപ തട്ടിയതിന് മൂന്നു പേരെ ആന്ധ്രാപ്രദേശ് പൊലീസ് ബീഹാറില്‍ നിന്ന് അറസ്റ്റ് ചെയ്തു. രാകേഷ് കുമാര്‍, രണ്‍ധീര്‍ കുമാര്‍, ഓംകാര്‍ കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആന്ധ്രാപ്രദേശിലെ ചിലകലപുടിയിലെ കട്ട നാഗ മോഹന്‍ റാവുവില്‍ നിന്നാണ് 15 ലക്ഷം തട്ടിയത്.
കൊല്‍കത്തയിലെ എന്‍എംസിയില്‍ ഒഴിഞ്ഞു കിടക്കുന്ന മെഡിക്കല്‍ സീറ്റുകളെക്കുറിച്ച് തനിക്ക് എസ്എംഎസ് ലഭിച്ചതായും തുടര്‍ന്ന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി പങ്കജ് കുമാര്‍ ശര്‍മയുമായി ബന്ധപ്പെടുമെന്ന് അറിയിച്ചതായും മോഹന്‍ റാവു പരാതിയില്‍ പറഞ്ഞു. കൊല്‍കത്തയിലെത്തിയതിനുശേഷമാണ് കബളിപ്പിക്കപ്പെട്ടതായി മോഹന്‍ റാവുവിനും മകനും മനസിലായത്. ഇതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.