അമരാവതി: ആന്ധ്രാപ്രദേശിലെ വിജയനഗരത്തില്‍ മൂന്ന് കൊവിഡ് ബാധിതരെ ആശുപത്രിയിലേക്ക് മാലിന്യ ട്രക്കിൽ കൊണ്ടുപോകുന്ന വീഡിയോ പുറത്തുവന്നതിനെത്തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് വിജയനഗരം ജില്ലാ മെഡിക്കൽ, ആരോഗ്യ ഓഫീസർ (ഡിഎംഎച്ച്ഒ) ഡോ. രമണ കുമാരി മാധ്യമങ്ങളോട് പറഞ്ഞു.
വിജയനഗരം ജില്ലയിലെ നെല്ലിമാർല മണ്ഡലിലെ ജരജാപുപേട്ട ഗ്രാമത്തിലാണ് സംഭവം. രോഗികൾ തുടക്കത്തിൽ കോണ്ട വേലുഗഡ പിഎച്ച്സിയിലേക്ക് പോയതായും ഡോ. രമണ കുമാരി പറഞ്ഞു. പിഎച്ച്സിയിലെ ഡോക്ടർ 108 ആംബുലൻസിനെ വിളിക്കാൻ തുടങ്ങിയപ്പോൾ രോഗികളോടൊപ്പമുള്ളവർ അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാമെന്ന് പറയുകയും അതേതുടർന്ന് മെഡിക്കൽ സ്റ്റാഫ് അവർക്ക് പിപിഇ കിറ്റുകൾ നൽകുകയും ചെയ്തു.
-
Appalling! Three #Covid_19 patients in BC Colony, Jarjapupeta in Vizianagaram Dist were seen taken to the hospital in a ‘Garbage vehicle’. Don’t know about #Coronavirus, but the helpless patients might contract other dangerous diseases. Why are they not being treated like humans? pic.twitter.com/FJ1sAfswGc
— N Chandrababu Naidu #StayHomeSaveLives (@ncbn) August 2, 2020 " class="align-text-top noRightClick twitterSection" data="
">Appalling! Three #Covid_19 patients in BC Colony, Jarjapupeta in Vizianagaram Dist were seen taken to the hospital in a ‘Garbage vehicle’. Don’t know about #Coronavirus, but the helpless patients might contract other dangerous diseases. Why are they not being treated like humans? pic.twitter.com/FJ1sAfswGc
— N Chandrababu Naidu #StayHomeSaveLives (@ncbn) August 2, 2020Appalling! Three #Covid_19 patients in BC Colony, Jarjapupeta in Vizianagaram Dist were seen taken to the hospital in a ‘Garbage vehicle’. Don’t know about #Coronavirus, but the helpless patients might contract other dangerous diseases. Why are they not being treated like humans? pic.twitter.com/FJ1sAfswGc
— N Chandrababu Naidu #StayHomeSaveLives (@ncbn) August 2, 2020
അതേസമയം, സംഭവത്തിൽ അന്വേഷണം നടത്തിയതായി നെല്ലിമാർല നഗർ പഞ്ചായത്ത് കമ്മീഷണർ ജെ ആർ അപ്പാല നായിഡു പ്രസ്താവന അറിയിച്ചു. വാഹനത്തിൽ കണ്ടവർ കൊറോണ രോഗികളല്ലെന്നും വാഹനം കൊവിഡ് രോഗികളുടെ യാത്രയ്ക്ക് ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തെലുങ്ക് ദേശം പാർട്ടി (ടിഡിപി) ദേശീയ പ്രസിഡന്‍റും മുൻ മുഖ്യമന്ത്രിയുമായ എൻ ചന്ദ്രബാബു നായിഡു സംഭവത്തെ അപലപിച്ചു.