ETV Bharat / bharat

മൂടല്‍ മഞ്ഞ്; വടക്കൻ റെയിൽ‌ മേഖലയിലെ 29 ട്രെയിനുകൾ വൈകി ഓടുന്നു - low visibility in Northern Railway region

ജനുവരി നാല് വരെ ഡല്‍ഹിയില്‍ ശീതക്കാറ്റ് ഉണ്ടാവില്ലെന്നും താപനിലയില്‍ നേരിയ വര്‍ധനയുണ്ടാവുമെന്നും ദേശീയ കാലാവസ്ഥാ വകുപ്പ്

മൂടല്‍ മഞ്ഞ്  ഡല്‍ഹി മൂടല്‍ മഞ്ഞ്  വടക്കൻ റെയിൽ‌ മേഖല  ട്രെയിനുകൾ വൈകി ഓടുന്നു  വിമാന സര്‍വീസുകൾ  trains running late  low visibility in Northern Railway region  Northern Railway region
മൂടല്‍ മഞ്ഞ്; വടക്കൻ റെയിൽ‌ മേഖലയിലെ 29 ട്രെയിനുകൾ വൈകി ഓടുന്നു
author img

By

Published : Jan 1, 2020, 10:32 AM IST

ന്യൂഡല്‍ഹി: മോശം കാലാവസ്ഥയെ തുടര്‍ന്ന് വടക്കൻ റെയില്‍ മേഖലയിലെ ട്രെയിനുകൾ വൈകി ഓടുന്നു. മൂടല്‍ മഞ്ഞ് കാഴ്‌ച മറച്ചതോടെ 29 ട്രെയിനുകളാണ് വൈകി ഓടുന്നത്. അതേസമയം വിമാന സര്‍വീസുകളെ ബാധിച്ചിട്ടില്ല.

ഡല്‍ഹിയിലെ വിമാന സര്‍വീസുകൾ സാധാരണ നിലയിലാണ്. മിതമായ മഞ്ഞാണുളളതെന്നും യാത്രക്കാര്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാെമെന്നും ഡല്‍ഹി വിമാനത്താവള അധികൃതര്‍ അറിയിച്ചു. പുതുക്കിയ വിമാന സര്‍വീസുകളുടെ വിവരങ്ങൾക്കായി അതാത് വിമാനക്കമ്പനികളുമായി ബന്ധപ്പെടേണ്ടതാണെന്നും വിമാനത്താവള അധികൃതര്‍ യാത്രക്കാരോട് അഭ്യര്‍ഥിച്ചു. ബുധനാഴ്ച രാവിലെ ഡല്‍ഹിയുടെ നിരത്തുകളില്‍ മൂടൽ മഞ്ഞ് മൂലം ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. ജനുവരി നാല് വരെ ഡല്‍ഹിയില്‍ ശീതക്കാറ്റ് ഉണ്ടാവില്ലെന്നും താപനിലയില്‍ നേരിയ വര്‍ധനയുണ്ടാവുമെന്നും ദേശീയ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.