ന്യൂഡൽഹി: 270 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയും 1,200 ഓളം ബോട്ടുകളും പാകിസ്ഥാൻ പിടിച്ചുവെച്ചിരിക്കുന്നതായി ബിജെപി ലോക്സഭാ എംപി ലാലുഭായ് പട്ടേൽ. മത്സ്യത്തൊഴിലാളികൾ പാകിസ്ഥാൻ ജയിലുകളിലാണ്. ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ 270 ഇന്ത്യൻ മത്സ്യത്തൊഴിലാളികളും , 1,200ഓളം ബോട്ടുകൾ തിരിച്ചുകൊണ്ടുവരാനുള്ള നടപടികൾ ആരംഭിക്കാൻ പാകിസ്ഥാനുമായി സംസാരിക്കണമെന്നും ലാലുഭായ് പട്ടേൽ പാർലമെന്‍റിൽ ആവശ്യപ്പെട്ടു.
കൊവിഡ് -19 കണക്കിലെടുത്ത് നിരവധി മുൻകരുതൽ നടപടികളുമായി തിങ്കളാഴ്ച ആരംഭിച്ച പാർലമെന്‍റ് മൺസൂൺ സെഷൻ ഒക്ടോബർ 1ന് സമാപിക്കും. രാജ്യസഭയിലെ നടപടികൾ രാവിലെ 9 മണി മുതൽ 1 മണി വരെയും ലോക്സഭ ഉച്ചകഴിഞ്ഞ് 3 മുതൽ 7 വരെയുമാണ്.