അമൃത്‌സര്‍: പഞ്ചാബിലെ അമൃത്‌സര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്ന് ഖത്തര്‍ എയര്‍വേയിസിന്‍റെ പ്രത്യേക വിമാനം 267 പേരുമായി ലണ്ടനിലേക്ക് പുറപ്പെട്ടു. 222 ബ്രിട്ടീഷുകാരും 44 ഇന്ത്യക്കാരും ഒരു ചൈനീസ് പൗരനുമടങ്ങുന്ന സംഘമാണ് ബുധനാഴ്‌ച രാവിലെ ലണ്ടനിലേക്ക് പുറപ്പെട്ടതെന്ന് പഞ്ചാബ് സ്‌പെഷ്യൽ ചീഫ് സെക്രട്ടറി കെ.ബി.എസ് സിദ്ധു ട്വീറ്റ് ചെയ്‌തു.
കൊവിഡ് 19ന്‍റെ വ്യാപനവും ലോക്ക് ഡൗണും കാരണം ഇന്ത്യയില്‍ കുടുങ്ങിപ്പോയ പൗരൻമാരെ അമേരിക്ക തിരികെ എത്തിക്കുന്നുണ്ട്. കഴിഞ്ഞയാഴ്‌ച നിരവധി തവണ ബ്രിട്ടീഷ് എയർവേയ്‌സിന്‍റെ ചാര്‍ട്ടേഡ് വിമാനങ്ങൾ അവരുടെ പൗരൻമാരെ തിരികെ എത്തിക്കാനായി ഇന്ത്യയിലേക്ക് സര്‍വീസ് നടത്തിയിരുന്നു. ബെംഗളൂരുവിൽ നിന്ന് അഹമ്മദാബാദ് വഴി ലണ്ടനിലേക്കും, ഗോവ, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് ലണ്ടനിലേക്കും പ്രത്യേക വിമാന സര്‍വീസുകൾ അമേരിക്ക നടത്തിയിരുന്നു.