ലഖ്‌നൗ: രണ്ട് സമുദായങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 25കാരനായ യുവാവ് കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. കാൺപൂരിലെ വാജിദ്‌പൂർ പ്രദേശത്താണ് സംഘർഷമുണ്ടായത്. യുവാവിന്‍റെ മരണത്തിൽ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചിച്ചു.
വെള്ളം ദേഹത്ത് തെറിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് ലഹളയിൽ കലാശിച്ചത്. തുടർന്ന് പ്രദേശവാസികൾ സ്ഥലത്തെത്തി സംഘർഷാവസ്ഥയിലേക്ക് മാറുകയായിരുന്നു. സംഘർഷത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ വച്ചാണ് നിഷാദിന്‍റെ മരണം സ്ഥിരീകരിച്ചത്. നിലവിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.