ന്യൂഡൽഹി: ഡൽഹിയിൽ ബുധനാഴ്ച 2,442 കൊവിഡ് -19 കേസുകളും 61 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഡൽഹിയിലെ ആകെ കേസുകളുടെ എണ്ണം 89,802 ആയതായി ആരോഗ്യവകുപ്പ് അറിയിച്ചു. 27,007 സജീവ കേസുകളും 59,992 ഡിസ്ചാർജുകളും 2,803 മരണങ്ങളും ഉൾപ്പെടുന്നു.
ഔദ്യോഗിക കണക്കുകൾ പ്രകാരം 1,644 പേർ ഇന്ന് സുഖം പ്രാപിച്ചു. രാജ്യത്തെ വൈറസ് കേസുകളുടെ എണ്ണം 5,85,493 ആയി. ബുധനാഴ്ച 18,653 കൊവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.