ലക്നൗ: സംസ്ഥാനത്ത് പുതുതായി 242 പേർക്ക് കൂടി കൊവിഡ് റിപ്പോർട്ട് ചെയ്തു. 4,160 കൊവിഡ് പരിശോധനകളിൽ 242 പേരാണ് കൊവിഡ് പോസിറ്റീവ് ആയതെന്ന് കിങ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു. ലക്നൗവിൽ മാത്രം 109 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൊറാദാബാദിൽ 49 പേർക്കും ഹർദോയിൽ 46 പേർക്കും സംഭാലിൽ 20 പേർക്കും ഷാജഹാൻപൂരിൽ 11 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.
രാജ്യത്ത് 28,701 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 8,78,254 ആയി. രാജ്യത്തെ കൊവിഡ് മരണം 23,174 കടന്നു. 24 മണിക്കൂറിനുള്ളിൽ 500 കൊവിഡ് മരണമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.