ഐസ്വാൾ: മിസോറാമിൽ 23 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ റിപ്പോർട്ട് ചെയ്‌ത കേസുകളുടെ എണ്ണം 1,986 ആയി. പുതുതായി റിപ്പോർട്ട് ചെയ്‌ത കേസുകളിൽ 14 പേർ ഐസ്വാളിൽ നിന്നും 11 പേർ സെർച്ചിപ്പിൽ നിന്നും രണ്ട് പേർ ലുംഗ്ലിയിൽ നിന്നും ഒരാൾ ചാംപൈ ജില്ലയിൽ നിന്നുമാണ്. പതിനഞ്ച് ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബി.എസ്.എഫ്) ജവാൻമാർ, ഏഴ് അസം റൈഫിൾസ് ഉദ്യോഗസ്ഥർ, അസം റെജിമെൻ്റിലെ ഒരു ഉദ്യോഗസ്ഥൻ എന്നിവർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. മിസോറാമിൽ 1,576 പേർ രോഗമുക്തി നേടി.
മിസോറാമിൽ ഇതുവരെ 410 ബിഎസ്‌എഫ് ജവാൻമാർ, 206 അസം റൈഫിൾസ് ഉദ്യോഗസ്ഥർ, 18 സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് ജീവനക്കാർ, 21 ഇന്ത്യൻ ആർമി ഉദ്യോഗസ്ഥർ എന്നിവർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ദേശീയ ദുരന്ത നിവാരണ സേനയുടെ 32 ഉദ്യോഗസ്ഥരും 36 ബോർഡർ റോഡ് ഓർഗനൈസേഷൻ (ബി.ആർ.ഒ) ജീവനക്കാരും രോഗ ബാധിതരാണ്. അതേസമയം സംസ്ഥാനത്തെ വീണ്ടെടുക്കൽ നിരക്ക് 79.36 ശതമാനമാണ്. ഇതുവരെ 76,976 സാമ്പിളുകൾ പരിശോധിച്ചു.