ന്യൂഡല്‍ഹി: അയോധ്യ വിധിയില്‍ നിശ്ചിത സമയത്തിനുള്ളില്‍ ഇടപെടുമെന്ന് ജി കിഷന്‍ റെഡ്ഡി ലോക്സഭയില്‍ പറഞ്ഞു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നിശ്ചിത സമയത്തിനുള്ളില്‍ പ്രവര്‍ത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ബാധ്യസ്ഥരാണ്. സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം ട്രസ്റ്റ് രൂപീകരിക്കേണ്ടതുണ്ട്.
ട്രസ്റ്റിന്‍റെ പ്രവര്‍ത്തനം അധികാരങ്ങള്‍, ഭൂമി കൈമാറ്റം തുടങ്ങിയ കാര്യങ്ങളിലും കേന്ദ്രം ഇടപെടല്‍ നടത്തുമെന്നും കിഷൻ റെഡ്ഡി പറഞ്ഞു. സമാധാന സംരക്ഷണവുമായി ബന്ധപ്പെട്ട ചില വിഷയങ്ങള്‍ കാണിച്ച് ജമ്മു സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ സുരക്ഷ, ക്രമസമാധാന പാലനം തുടങ്ങിയ കാര്യങ്ങളില്‍ വിഘടനവാദം തുടങ്ങിയ കാര്യങ്ങൾ റിപ്പോര്‍ട്ടിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. വീട്ടുതടങ്കലിലുള്ളവരുടെ കാര്യങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ അവലോകനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 1990 ശേഷം സുരക്ഷാ സേന കൊലപ്പെടുത്തിയത് 22557 തീവ്രവാദികളെയെന്ന് ആഭ്യന്തരമന്ത്രാലയം ലോക്സഭയെ അറിയിച്ചു.