അസം: ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി) പ്രസിദ്ധീകരിക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കേ ഫോറിനേഴ്സ് ട്രൈബ്യൂണലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 221പേരുടെ പട്ടിക ഗുവാഹത്തി കോടതി പുറത്തുവിട്ടു. എൻആർസിയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ പൗരത്വ നില കൈകാര്യം ചെയ്യുന്നതിന് വേണ്ടിയാണ് അസമില്‍ ട്രൈബ്യൂണലുകൾ രൂപവത്കരിച്ചിരിക്കുന്നത്. എന്നാൽ ഇതിലേക്കുള്ള 50 പേരുടെ അപേക്ഷ പരിഗണനാ പട്ടികയിലാണുള്ളത്. തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന പാനലിൽ റിട്ടയേഡ് ജുഡീഷ്യൽ ഉദ്യോഗസ്ഥരും, നിയമജ്ഞരും, സർക്കാർ ജീവനക്കാരുമാണ് ഉണ്ടാവുക. അംഗങ്ങളുടെ അഭിമുഖം മാത്രമാണ് ഗുവാഹത്തി കോടതി നടത്തിയത്. അസം ആഭ്യന്തര മന്ത്രാലയമാണ് അംഗങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത്. ആഗസ്റ്റ് 31നാണ് അന്തിമ ദേശീയ പൗരത്വ പട്ടിക പ്രസിദ്ധീകരിക്കുന്നത്.
അസം ഫോറിനേഴ്സ് ട്രൈബ്യൂണല്‍; പട്ടികയിൽ 221 പേർ - അസം ഫോറിനേഴ്സ് ട്രൈബ്യൂണലിലേക്ക് 221പേർ .50 പേർ പരിഗണനാ പട്ടികയിൽ
ഗുവാഹത്തി കോടതിയാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ലക്ഷ്യം പട്ടികയിൽ നിന്ന് പുറത്തായവരുടെ കേസ് പരിഗണിക്കൽ