ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്‍റ് ടൊണാള്‍ഡ് ട്രംപിന്‍റെ സന്ദർശനവുമായി ബന്ധപ്പെട്ട് ഗുജറാത്തിൽ 2200ലധികം ബസുകൾ നിരത്തിലിറക്കാൻ തീരുമാനം. 30000ത്തിലധികം ആളുകൾ അഹമ്മദാബാദിൽ നടക്കുന്ന പൊതു സമ്മേളനത്തിൽ പങ്കെടുക്കുന്നതിന്‍റെ ഭാഗമായാണ് കൂടുതൽ ബസുകൾ സർവീസ് നടത്തുന്നതെന്ന് സർക്കാർ അറിയിച്ചു. ട്രംപിന്‍റെ രണ്ടു ദിവസത്തെ സന്ദർശനത്തിലുള്ള ഒരുക്കങ്ങൾ ഗുജറാത്തിൽ പുരോഗമിക്കുകയാണ്. 400 ബസുകൾ രാജ്കോട്ട് നഗരത്തിൽ നിന്നായിരിക്കും സർവീസ് നടത്തുക. എല്ലാ ബസുകളും ജിപിഎസ് ശൃംഖല നിരീക്ഷണത്തിലായിരിക്കും. 24നാകും ടൊണാള്‍ഡ് ട്രംപ് ഗുജറാത്ത് സന്ദർശനം നടത്തുക.
ട്രംപിന്‍റെ സന്ദർശനം; ഗുജറാത്തില്‍ 2 ,200 പുതിയ ബസുകൾ വിന്യസിച്ചു - ജിപിഎസ് ശൃംഖല
ഈ മാസം 24നാകും ടൊണാള്‍ഡ് ട്രംപ് ഗുജറാത്ത് സന്ദർശനം നടത്തുക.