ETV Bharat / bharat

കൊൽക്കത്തയിൽ 21 മാസം പ്രായമുള്ള കുഞ്ഞിന് കൊവിഡ് 19

author img

By

Published : Apr 18, 2020, 8:32 PM IST

കുട്ടിയുടെ കുടുംബത്തിലെ ആർക്കും കൊവിഡ് റിപ്പോർട്ട് ചെയ്തിട്ടില്ല

കൊൽക്കത്ത  21 മാസം പ്രായമുള്ള കുഞ്ഞ്  ആൺകുഞ്ഞിന് കൊവിഡ്  കൊൽക്കത്തയിൽ 21 മാസം പ്രായമുള്ള കുഞ്ഞിന് കൊവിഡ് 19  21-month-old tests positive for coronavirus  Kolkata  21-month-old tests positive for coronavirus in Kolkata
കൊൽക്കത്തയിൽ 21 മാസം പ്രായമുള്ള കുഞ്ഞിന് കൊവിഡ് 19

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ 21 മാസം പ്രായമുള്ള ആൺകുട്ടിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. എന്നാൽ കുടുംബത്തിലെ ആർക്കും കൊവിഡ് ബാധിച്ചിട്ടില്ലെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു. ദക്ഷിണ കൊൽക്കത്തയിലെ ഉത്തർ പഞ്ചന്ന ഗ്രാമത്തിൽ താമസിക്കുന്ന കുഞ്ഞിന് വെള്ളിയാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചുമയെ തുടർന്ന് ഏപ്രിൽ 16നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെങ്കിലും ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ തുടരുകയാണ്. കുട്ടിയുടെ അമ്മ മാത്രമാണ് കൂടെയുള്ളത്. അച്ഛനെ നിരീക്ഷണ കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണ്. ഡ്രൈവറായ ഇയാൾ മാർച്ച് 28ന് ജാർഖണ്ഡ് സന്ദർശിച്ചിരുന്നു.

അതേസമയം സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് രണ്ട് പേർ കൂടി മരിച്ചതായി പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറി രാജിവ സിൻഹ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 23 പേർക്കാണ് കൊവിഡ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ബംഗാളിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 233 ആയി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.