ETV Bharat / bharat

തൊഴിലില്ലായ്മ നിരക്ക് വർധിച്ചതായി റിപ്പോർട്ട് - തൊഴിൽ പങ്കാളിത്ത നിരക്കും തൊഴിൽ നിരക്കും

2020 ഏപ്രിലിനും മെയ് മാസത്തിനും ഇടയിൽ, ജോലി ചെയ്യുന്നവരുടെ എണ്ണം 21.2 ദശലക്ഷം വർദ്ധിച്ചു. തൊഴിലില്ലാത്തവരുടെ എണ്ണത്തിലും 6.3 ദശലക്ഷം വർധനയുണ്ടായി.

ദശലക്ഷം വർദ്ധിച്ചു തൊഴിലില്ലായ്മ തൊഴിൽ പങ്കാളിത്ത നിരക്കും തൊഴിൽ നിരക്കും വിപണി സാഹചര്യങ്ങൾ
2020 മെയ് മാസത്തിൽ 21 ദശലക്ഷം തൊഴിലവസരങ്ങൾ; തൊഴിൽ പങ്കാളിത്ത നിരക്കും തൊഴിൽ നിരക്കും മെച്ചപ്പെട്ടതായി റിപ്പോർട്
author img

By

Published : Jun 4, 2020, 4:26 PM IST

തൊഴിലില്ലായ്മ നിരക്ക് മെയ് മാസത്തിൽ 23.5 ശതമാനമായി ഉയർന്നതായി റിപ്പോർട്ട്. എന്നാൽ തൊഴിൽ പങ്കാളിത്ത നിരക്കും തൊഴിൽ നിരക്കും മെച്ചപ്പെട്ടു. മെയ് മാസത്തിൽ ആകെ ജോലി ചെയ്യുന്നവരുടെ എണ്ണം 21 ദശലക്ഷം വർദ്ധിച്ചു. മെയ് മാസത്തിൽ 23.5 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് 2020 ഏപ്രിലിലേതിന് സമാനമായിരുന്നു. അതേസമയം വിപണി സാഹചര്യങ്ങൾ ലോക്ക് ഡൗണിന് മുമ്പുള്ളതിനേക്കാൾ ദുർബലമായി തുടരുന്നു. ഏപ്രിലിനും മെയ് മാസത്തിനും ഇടയിൽ, ജോലി ചെയ്യുന്നവരുടെ എണ്ണം 21.2 ദശലക്ഷം വർദ്ധിച്ചു. തൊഴിലില്ലാത്തവരുടെ എണ്ണത്തിലും 6.3 ദശലക്ഷം വർധനയുണ്ടായി.

മെയ് മാസത്തിൽ കണക്കാക്കപ്പെടുന്ന 21 ദശലക്ഷം ജോലികളിൽ 14.4 ദശലക്ഷം ചെറുകിട വ്യാപാരികളും കൂലിത്തൊഴിലാളികളുമാണ്. ചെറുകിട വ്യാപാരികളും കൂലിത്തൊഴിലാളികളും 39 ശതമാനം വർദ്ധിച്ചു. ലോക്ക് ഡൗണിൽ ഏറ്റവും കൂടുതൽ സാധ്യതയുള്ളത് ഈ തൊഴിലാളികൾക്കാണ്. ഏപ്രിലിൽ 71 ശതമാനം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. ഇത് സമ്പദ് വ്യവസ്ഥയെ ബാധിക്കുന്നു. ജോലി ചെയ്യുന്ന വ്യക്തികൾക്ക് വ്യവസ്ഥകൾ അനുവദിക്കുമ്പോൾ ജോലി പുനരാരംഭിക്കുന്നത് താരതമ്യേന എളുപ്പമാണ്.

മെയ് മാസത്തിൽ ജോലികളിൽ വർദ്ധനവ് കാണാത്ത ഏക വിഭാഗം ശമ്പളം ലഭിക്കുന്ന ജീവനക്കാർക്കായിരുന്നു. ശമ്പളമുള്ള ജോലികളുടെ എണ്ണം ഏപ്രിലിലെ 68.4 ദശലക്ഷത്തിൽ നിന്ന് മെയ് മാസത്തിൽ 68.3 ദശലക്ഷമായി കുറഞ്ഞു. നിലവാരമുള്ള ജോലികളുടെ തുടർച്ചയായ നഷ്ടം ആശങ്കാജനകമാണ്. ശമ്പളം ലഭിക്കുന്ന ജീവനക്കാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.