ഗാന്ധിനഗർ: ലോക്ക് ഡൗണ്‍ നിർദേശങ്ങൾ ലംഘിച്ച് ഗുജറാത്തിലെ ഗോട്ട പ്രദേശത്തെ സർക്കാർ ഓഫീസിന് മുമ്പിൽ രണ്ടായിരത്തോളം അതിഥി തൊഴിലാളികൾ തടിച്ച് കൂടി. ജന്മനാട്ടിലേക്ക് തിരിച്ചുപോകാൻ അവസരം ഒരുക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. പൊലീസ് ഇടപെട്ട് പ്രശ്നത്തിന് ഉടൻ പരിഹാരം കണ്ടെത്തുമെന്ന് ഉറപ്പ് നൽകി. ഡെപ്യൂട്ടി കലക്ടറുടെ ഓഫീസിന് മുമ്പിലാണ് വെള്ളിയാഴ്ച അതിഥി തൊഴിലാളികൾ തടിച്ച് കൂടിയത്.
അതിഥി തൊഴിലാളികളുമായി ഒരു ബസ് വ്യാഴാഴ്ച ഡെപ്യൂട്ടി കലക്ടറുടെ ഓഫീസിന് മുമ്പിൽ നിന്നും പുറപ്പെട്ടിരുന്നു. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർ ഡെപ്യൂട്ടി കലക്ടറുടെ ഓഫീസിന് മുമ്പിൽ എത്തണമെന്ന അഭ്യൂഹം പരന്നിരുന്നതായി അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണർ എം.എ പട്ടേൽ പറഞ്ഞു. ഈ പ്രതീക്ഷയിലാണ് രണ്ടായിരത്തോളം അതിഥി തൊഴിലാളികൾ ഇവിടെ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.