ശ്രീനഗര്‍: ജമ്മു കശ്മീരിലെ നൗഗം സെക്ടറിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിനിർത്തൽ നിയമലംഘനത്തിൽ രണ്ട് സൈനികർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. കുപാവാരയിലെ നൗഗം സെക്ടറിലെ നിയന്ത്രണ രേഖയിൽ വ്യാഴാഴ്ച രാവിലെയാണ് പാകിസ്ഥാൻ വെടിനിർത്തൽ നിയമലംഘനം നടത്തിയതെന്ന് പ്രതിരോധ വക്താവ് കേണൽ രാജേഷ് കാലിയ പറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസമായി മാന്‍കോട്ട് മേഖലയെയും കുഗ്രാമങ്ങളെയും ലക്ഷ്യമിട്ട് പാകിസ്ഥാന്‍ അക്രമം അഴിച്ചു വിടുകയാണെന്നും സെപ്റ്റംബറില്‍ 46 തവണ പാക് സൈന്യം കരാര്‍ ലംഘിച്ചതെന്നും പ്രതിരോധ വക്താവ് കൂട്ടിച്ചേര്‍ത്തു. സെപ്റ്റംബര്‍ അഞ്ചിന് പാക് സൈന്യം നടത്തിയ വെടിവയ്പ്പില്‍ രജൗരി ജില്ലയിലെ സുന്ദര്‍ബാനി സെക്ടറില്‍ ഒരു സൈനികന്‍ കൊല്ലപ്പെടുകയും മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
അതിർത്തിയില്‍ പാക് പ്രകോപനം: രണ്ട് സൈനികർ കൊല്ലപ്പെട്ടു - വെടിനിർത്തൽ കരാര്‍ ലംഘനം
കുപ്വാരയിലെ നൗഗം സെക്ടറിലെ നിയന്ത്രണ രേഖയിൽ വ്യാഴാഴ്ച രാവിലെയാണ് പാകിസ്ഥാൻ വെടിനിർത്തൽ നിയമലംഘനം നടത്തിയത്.