ഐസ്വാൾ: മിസോറാമിൽ രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 104 ആയി ഉയർന്നു. പുതുതായി രോഗം സ്ഥിരീകരിച്ചവർ അടുത്തിടെ രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ നിന്ന് സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയവരാണ്.
സംസ്ഥാനത്ത് വ്യാഴാഴ്ച പരിശോധിച്ച 176 സാമ്പിളുകളിൽ 23 നും 22 നും ഇടയിൽ പ്രായമുള്ള രണ്ട് പേർക്കാണ് രോഗം കണ്ടെത്തിയത്. ഇവരിൽ ഒരാൾ ഐസ്വാൾ സ്വദേശിയും മറ്റൊരാൾ സിയാഹ ജില്ലയിൽ താമസിക്കുന്ന ആളുമാണ്. നിലവിൽ മിസോറാമിൽ 103 പേർ ചികിൽസയിൽ കഴിയുന്നുണ്ട്. ഇതിൽ 51 പുരുഷന്മാരും 52 സ്ത്രീകളും ഉൾപ്പെടുന്നു. മാർച്ച് 24 ന് കൊവിഡ് സ്ഥിരീകരിച്ച സംസ്ഥാനത്തെ ആദ്യത്തെ കൊവിഡ് രോഗി മെയ് ആദ്യം രോഗമുക്തി നേടിയിരുന്നു.