മേഘാലയ: ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തി ജില്ലയായ വെസ്റ്റ് ജൈന്‍തിയയിലെ ലാമിന്‍ ഗ്രാമത്തില്‍ കാട്ടില്‍ നിന്നും ശേഖരിച്ച വിഷകൂണ്‍ കഴിച്ച് രണ്ട് മരണം. നിരവധി പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. . മോറിസണ്‍ ധാര്‍ (40) കാട്ടിലിയ ഖോങ്‌ല (26) എന്നിവരാണ് മരിച്ചതെന്ന് ഗ്രാമത്തലവന്‍ ഗോൾഡൻ ഗാഷംഗ പറഞ്ഞു. ഗ്രാമത്തിന് അടുത്തുള്ള കാട്ടില്‍ നിന്നാണ് ഇവര്‍ കൂണ്‍ ശേഘരിച്ചത്. ഗ്രാമത്തിലെ നിരവധി പേര്‍ കൂണ്‍ കഴിച്ചിട്ടുണ്ട്.
രണ്ട് കുടുംബങ്ങളാണ് ആദ്യമായി കൂണ്‍ പാകം ചെയ്ത് കഴിച്ചത്. ഇവര്‍ക്ക് ഗുരുതരമായ ശാരീരിക പ്രശ്നങ്ങള്‍ വരികയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇവരെ അടുത്തുള്ള ഹെല്‍ത്ത് സെന്‍ററില്‍ എത്തിച്ചു. പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ 16 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതിനിടെ മരണപ്പെട്ട മോറസണിന്‍റ മകന്‍ ദിമാ ഗാഷ്‌ഗയെ നോര്‍മാന്‍ ടണല്‍ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ നില ഗുരുതരമാണ്. കൂടാതെ മറ്റ് രണ്ടു പേരും ഗുരുതരാവസ്ഥയിലാണ്. എന്നാല്‍ ചിലരെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകരുടെ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം പ്രതികരിക്കാമെന്ന് സംസ്ഥാന ആരോഗ്യ മന്ത്രാലയം അറിയിച്ചു.