ജയ്‌പൂര്‍: രാജസ്ഥാനില്‍ രണ്ട് ദലിത് പെണ്‍കുട്ടികള്‍ പീഡിനത്തിനിരയായി. പതിമൂന്നും പതിനാറും പ്രായമായ പെണ്‍കുട്ടികളാണ് ജല്‍വാല്‍ ജില്ലയില്‍ രണ്ടിടങ്ങളിലായി പീഡിപ്പിക്കപ്പെട്ടത്. പതിനെട്ട് മണിക്കൂറിനിടെയാണ് രണ്ട് സംഭവങ്ങളും നടന്നത്. മതാപിതാക്കള്‍ തൊഴിലുറപ്പ് ജോലിക്കായി പോയപ്പോഴാണ് പതിനാറുകാരിയെ യുവാവ് വീട്ടില്‍ കയറി ബലാത്സംഗം ചെയ്‌തത്. ബുധനാഴ്‌ച ഉച്ചയോടെയായിരുന്നു സംഭവം. സംഭവത്തില്‍ പൊലീസ് കേസെടുത്തു. പ്രതി ഒളിവിലാണ്.
ചൊവ്വാഴ്‌ച രാത്രിയാണ് പതിമൂന്നുകാരിയെ അയവാസിയായ 19 വയസുകാരന്‍ ബലാത്സംഗം ചെയ്യുന്നത്. ഫോണിലൂടെയും അല്ലാതെയും നിരന്തരം ശല്യം ചെയ്‌തിരുന്ന പ്രതി കഴിഞ്ഞ ദിവസം രാത്രി പുറത്ത് വരണമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. വീട്ടുകാര്‍ ഉറങ്ങിയ ശേഷം പുറത്തിറങ്ങിയ പെണ്‍കുട്ടിയെ ഇയാള്‍ ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.