ചെന്നൈ: കൊറോണ വൈറസിന്‍റെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്ന് ചെന്നൈ തീരത്തിന് സമീപത്തെത്തിയ കപ്പലിലെ രണ്ട് ജീവനക്കാർ നിരീക്ഷണത്തില്‍. പനിയെ തുടർന്നാണ് രണ്ട് പേരെയും ഐസോലേഷനിലാക്കിയത്. ഇരുവരുടെയും രക്തസാമ്പിളുകൾ ശേഖരിക്കുകയും നഗരത്തിലെ ലാബില്‍ പരിശോധനക്ക് അയക്കുകയും ചെയ്തു.
കപ്പലിലുണ്ടായിരുന്ന 19 ജീവനക്കാരില്‍ രണ്ട് പേർക്കാണ് പനിയുള്ളതായി കണ്ടെത്തിയത്. ഇവർക്ക് ശ്വാസകോശ സംബന്ധമായ മറ്റ് രോഗങ്ങളില്ലെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരെയും കപ്പലിനുള്ളില്‍ തന്നെ പ്രത്യേക മുറിയില്‍ താമസിപ്പിച്ചിരിക്കുകയാണ്. കപ്പല്‍ ഇതുവരെ ചെന്നൈ തീരത്ത് അടുപ്പിച്ചിട്ടില്ല.