ഉത്തർപ്രദേശിലെ ഭാഗ്പതിൽ ഹോട്ടൽ ജീവനക്കാരുമായുണ്ടായ തർക്കത്തിൽ രണ്ട് ജവാൻമാർക്ക് ജീവനക്കാരുടെ ക്രൂര മർദ്ദനം. ഹോട്ടർ ജീവനക്കാർ ജവാൻമാരെ തല്ലുന്ന വീഡിയോ സ്വകാര്യ വാർത്താ ഏജൻസി പുറത്തു വിട്ടു. ഒരു ജവാൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ജീവനക്കാർ ഇയാളെ പിടികൂടി തല്ലുകയായിരുന്നു. അക്രമികൾ വടി കൊണ്ട് ജവാൻമാരെ തല്ലുന്നതും അസഭ്യവർഷം നടത്തുന്നതും വീഡിയോയിൽ കാണാം.
ഭക്ഷണം കഴിക്കാനെത്തിയ ജവാൻമാർ ഹോട്ടലിലെ ഒരാളുമായി തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. തുടർന്ന് ഹോട്ടൽ ജീവനക്കാർ ഇടപെട്ടു. ഇരു കൂട്ടരും തമ്മിൽ കൈയ്യാങ്കളിയിലേക്ക് എത്തുകയുമായിരുന്നു. സംഭവത്തിൽ ഉത്തർപ്രദേശ് പൊലീസ് കേസ് രജിസ്റ്റർ ചയ്തു. ഏഴു പേരെ അറസ്റ്റ് ചെയ്തതായി സർക്കിൾ ഓഫീസർ രാംനന്ദ് കുശാവഹ പറഞ്ഞു.