മുംബൈ: 1971 ലെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധത്തില്‍ ധീരതയ്‌ക്ക് വീര ചക്രം ലഭിച്ച റിട്ട. വ്യോമസേന ഉദ്യോഗസ്ഥന്‍ പര്‍വേസ് ജമാസ്‌ജി അന്തരിച്ചു. 77 വയസായിരുന്നു. വ്യാഴാഴ്‌ച രാത്രി വാര്‍ദ്ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.
1965 ലാണ് അദ്ദേഹം വ്യോമസേനയില്‍ ചേരുന്നത്. 20 വര്‍ഷത്തെ സേവനത്തിന് ശേഷം അദ്ദേഹം സ്ക്വാഡ്രൺ ലീഡര്‍ എന്ന റാങ്കോടെയാണ് വ്യോമസേനയില്‍ നിന്നും വിരമിക്കുന്നത്.
പാകിസ്ഥാനെതിരെ 1971 ല്‍ ഉണ്ടായ യുദ്ധത്തില്‍ ഇന്ത്യയുടെ ഹെലികോപ്‌ടര്‍ യൂണിറ്റ് നിയന്ത്രിച്ചിരുന്നത് പര്‍വേസ് ജമാസ്‌ജിയായിരുന്നു. അദ്ദേഹത്തിന്‍റെ ഹെലികോപ്‌ടര്‍ രണ്ട് തവണ ആക്രമിക്കാന്‍ എതിരാളികള്‍ ശ്രമിച്ചെങ്കിലും വിജയകരമായി അദ്ദേഹം സ്വന്തം ബേസില്‍ തിരിച്ചെത്തി.