അമൃത്സർ: ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം ഇന്ത്യയിൽ കുടുങ്ങിയ 193 പാകിസ്ഥാന്‍ പൗരന്മാരെ വാഗാ അതിർത്തി വഴി തിരിച്ചയച്ചു. ബന്ധുക്കളെ കാണാനും മതപരമായ ചടങ്ങുകളിൽ പങ്കെടുക്കാനുമാണ് തങ്ങൾ ഇവിടെയെത്തിയതെന്ന് പാകിസ്ഥാൻ പൗരന്മാരിൽ ഒരാൾ പറഞ്ഞു. നിരവധി പാകിസ്ഥാനികൾ തിങ്കളാഴ്ച വൈകുന്നേരം അതിർത്തി കടന്നുവന്നിരുന്നുവെങ്കിലും ഇന്ത്യയുടെ അതിർത്തി സുരക്ഷാ സേന തിരിച്ചയക്കുകയും രാത്രി അമൃത്സറിൽ ഇവർ ചെലവഴിക്കുകയും ചെയ്തു. ഈ മാസം ആദ്യം 41 ഓളം പാക്കിസ്ഥാനികൾ വാഗാ അതിർത്തി വഴി നാട്ടിലേക്ക് മടങ്ങി. മടങ്ങിയെത്തിയവർ തങ്ങളെ നാട്ടിലേക്ക് മടങ്ങുന്നതിന് സഹായിച്ച ഇന്ത്യൻ പാകിസ്ഥാൻ സർക്കാരുകൾക്ക് നന്ദി പറഞ്ഞു.
ഇന്ത്യയിൽ കുടുങ്ങിയ 193 പാകിസ്ഥാന്‍ പൗരന്മാരെ വാഗാ അതിർത്തി വഴി തിരിച്ചയച്ചു - വാഗാ അതിർത്തി
ബന്ധുക്കളെ കാണാനും മതപരമായ ചടങ്ങുകളിൽ പങ്കെടുക്കാനുമാണ് തങ്ങൾ ഇവിടെയെത്തിയതെന്ന് പാകിസ്ഥാന്‍ സ്വദേശികള്‍