134 വര്‍ഷം പഴക്കമുള്ള ഭൂമി തര്‍ക്കത്തിന് അന്ത്യം കുറിച്ചുകൊണ്ടുള്ള ചരിത്രവിധി നവംബര്‍ 17ന് മുമ്പ് പ്രസ്താവിക്കാനിരിക്കേ, നീതിന്യായ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ അപൂർവം കേസുകളിലൊന്നായി അയോദ്ധ്യയിലെ തർക്കവിഷയം.
1885 : രാമ ജൻമഭൂമി-ബാബറി മസ്ജിദ് തർക്കം ആദ്യമായി കോടതിയിലെത്തി. മഹാന്ത് രഘുബീർ ദാസ് ഫൈസാബാദ് ജില്ലാ കോടതിയിൽ അപേക്ഷ സമർപ്പിച്ചു.
ഡിസംബർ 23, 1949 : വിഗ്രഹങ്ങൾ താഴികക്കുടത്തിനു കീഴിൽ സ്ഥാപിച്ചതോടെ തർക്കം രൂക്ഷമായി
ജനുവരി 16, 1950 : രാം ലല്ലയെ ആരാധിക്കാനുള്ള അവകാശത്തിനായി ഗോപാൽ സിംഗ് വിശാരദ് ഫൈസാബാദ് ജില്ലാ കോടതിയിൽ കേസ് ഫയൽ ചെയ്തു.
ഡിസംബർ 05, 1950 : ആരാധന തുടരുന്നതിന് മഹാന്ത് പരമഹാൻസ് രാംചന്ദ്ര ദാസ് ഫൈസാബാദ് ജില്ലാ കോടതിയില്‍ ഹർജി നല്‍കി
ഡിസംബർ 17, 1959 : തർക്കഭൂമി കൈവശം നൽകണമെന്ന് ആവശ്യപ്പെട്ട് നിർമോഹി അഖാര ഹർജി സമർപ്പിച്ചു.
ഡിസംബർ 18, 1961 : ഭൂമിയുടെ ഉടമസ്ഥാവകാശം അവകാശപ്പെട്ട് ഉത്തർപ്രദേശ് സുന്നി സെൻട്രൽ വഖഫ് ബോർഡ് കോടതിയെ സമീപിച്ചു.
ജൂലൈ 01, 1989 : തർക്കഭൂമിയുടെ പേരിൽ അഞ്ചാമത്തെ കേസ് ഫയൽ ചെയ്യപ്പെട്ടു.
ഏപ്രിൽ 2002 : ഭൂമിയുടെ ഉടമസ്ഥാവകാശം നിർണ്ണയിക്കാൻ മൂന്ന് ഹൈക്കോടതി ജഡ്ജിമാരുടെ അധ്യക്ഷതയിൽ വാദം ആരംഭിച്ചു.
സെപ്റ്റംബർ 30, 2010 : ചരിത്രപരമായ ഒരു വിധിന്യായത്തിൽ, അലഹബാദ് ഹൈക്കോടതിയിലെ ലഖ്‌നൗ ബെഞ്ച് രാം ലാല, സുന്നി വഖഫ് ബോർഡ്, നിർമോഹി അഖാര എന്നിവർ തമ്മിലുള്ള തർക്ക ഭൂമി മൂന്നായി വിഭജിക്കാൻ വിധിക്കുന്നു.
മെയ് 09, 2011 : അലഹബാദ് ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു.
മാർച്ച് 21, 2017 : കോടതിക്ക് പുറത്ത് കക്ഷികൾക്കിടയിൽ പ്രശ്നം തീർപ്പാക്കാൻ സുപ്രീം കോടതി നിർദ്ദേശിക്കുന്നു.
ഡിസംബർ 05, 2017 : സിവിൽ അപ്പീൽ 2018 ഫെബ്രുവരി 08ന് പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനം.
ഫെബ്രുവരി 08, 2018 : അയോധ്യ തർക്കത്തെ ഭൂമി തർക്ക കേസായി മാത്രം കണക്കാക്കണമെന്ന് സുപ്രീം കോടതി കക്ഷികളോട് ആവശ്യപ്പെട്ടു.
മെയ് 09, 2019 : 3 അംഗ മധ്യസ്ഥ സമിതി സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.