ബെംഗളൂരു: ആഭ്യന്തര പാസഞ്ചർ വിമാന സർവീസുകൾ പുനരാരംഭിച്ചതിന്‍റെ ആദ്യ ദിവസം രാവിലെ ഒൻപത് മണി വരെ കെംമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുറപ്പെട്ടത് 17 വിമാനങ്ങൾ. അഞ്ച് വിമാനങ്ങൾ യാത്രക്കാരുമായി വിമാനത്താവളത്തിൽ എത്തുകയും ഒൻപത് ഫ്ലൈറ്റുകൾ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. എയർ ഇന്ത്യ മുൻകൂർ അറിയിപ്പില്ലാതെ വിമാനം റദ്ദാക്കിയതായി എയർ ഇന്ത്യ ബെംഗളൂരു-ഹൈദരാബാദ് വിമാനത്തിലെ യാത്രക്കാർ പറഞ്ഞു. എയർപോർട്ട് എൻട്രിയിൽ ബോർഡിങ്ങ് പാസുകൾ സ്കാൻ ചെയ്യുമ്പോഴാണ് വിമാനം റദ്ദാക്കിയെന്ന് അറിയിക്കുന്നത്.
മുംബൈ, കൊൽക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്ന് സർവീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണത്തിൽ സംസ്ഥാന സർക്കാരുകൾ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതിന്‍റെ അടിസ്ഥാനത്തിൽ കൂടുതൽ ഫ്ലൈറ്റുകൾ റദ്ദാക്കാൻ സാധ്യതയുണ്ട്. എല്ലാ പ്രക്രിയകളും പൂർണമായും സാമൂഹിക അകലം പാലിച്ചാണെന്ന് കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ എംഡി ഹരി മാരാർ അറിയിച്ചു. യാത്രക്കാർ സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.