ഹൈദരാബാദ്: തെലങ്കാനയില്‍ 1637 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് നിരക്ക് 2,44,143 ആയി. 24 മണിക്കൂറിനിടെ 6 പേര്‍ കൂടി മരിച്ചതോടെ സംസ്ഥാനത്തെ മരണ നിരക്ക് 1,357ആയതായി സര്‍ക്കാര്‍ അറിയിച്ചു. 18100 പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്. പുതുതായി സ്ഥിരീകരിച്ച കേസുകളില്‍ ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തത്. 292 പേര്‍ക്കാണ് ഇവിടെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തത്. രംഗറെഡ്ഡിയില്‍ 136 പേര്‍ക്കും, മെഡ്‌ചല്‍ മല്‍ക്കജ്‌ഗരിയില്‍ 129 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.
45526 സാമ്പിളുകള്‍ കൂടി പരിശോധിച്ചതോടെ സംസ്ഥാനത്ത് ഇതുവരെ 44,39,856 സാമ്പിളുകള്‍ പരിശോധിച്ചു കഴിഞ്ഞു. തെലങ്കാനയിലെ കൊവിഡ് മരണനിരക്ക് 0.55 ശതമാനമാണ്. എന്നാല്‍ ദേശീയ ശരാശരി 1.5 ശതമാനമാണ്. 92.03 ശതമാനമാണ് സംസ്ഥാനത്തെ കൊവിഡ് രോഗവിമുക്തി നിരക്ക്.