മുംബൈ: മഹാരാഷ്ട്രയിൽ കഴിഞ്ഞ 12 മണിക്കൂറില്‍ 162 പുതിയ കൊവിഡ് 19 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,297 ആയി. പുതിയ 162 കേസുകളിൽ 143 എണ്ണം മുംബൈയിൽ നിന്നാണ് റിപ്പോർട്ട് ചെയ്തത്. മുംബൈ കൂടാതെ കല്യാൺ-ഡോംബിവാലിയിൽ നാല്, പൂനെ, ഔറംഗബാദ് എന്നിവിടങ്ങളിൽ നിന്ന് മൂന്ന് വീതം, പിംപ്രി ചിഞ്ച്‌വാഡ്, നവി മുംബൈ എന്നിവിടങ്ങളിൽ നിന്ന് രണ്ട് വീതം, യവത്മാൽ, താനെസിറ്റി, മീരാ ഭയന്ദർ, വസായ്-വിരാർ, സിന്ധുദുർഗ് എന്നിവിടങ്ങളിൽ നിന്ന് ഒന്ന് വീതം കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ബുധനാഴ്ച വരെ സംസ്ഥാനത്ത് 72 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
മഹാ ആശങ്ക; മഹാരാഷ്ട്രയില്‍ 72 മരണം, രോഗ ബാധിതർ 1297
ബുധനാഴ്ച വരെ സംസ്ഥാനത്ത് 72 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്.