റായ്‌പുർ: ഛത്തീസ്ഖണ്ഡിലെ കങ്കർ ജില്ലയിൽ 15 ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്) ഉദ്യോഗസ്ഥർക്ക് കൊവിഡ്. 132-ാമത്തെ ബറ്റാലിയൻ (7), 82-ാമത്തെ ബറ്റാലിയൻ (2), 167-ാമത്തെ ബറ്റാലിയൻ (1), 17-ാം ബറ്റാലിയൻ (5) എന്നിങ്ങനെയാണ് കൊവിഡ് സ്ഥിരീകരിച്ചവരുടെ കണക്കുകള്‍.
അതേസമയം ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15,968 കേസുകളും 465 മരണങ്ങളും റിപ്പോർട്ട് ചെയ്തു. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ കണക്ക് പ്രകാരം രാജ്യത്ത് ഇതുവരെ 14,476 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 1,83,022 പേര്‍ നിലവിൽ ചികിത്സയിലാണ്. 2,58,685 പേർ രോഗമുക്തി നേടി.