ETV Bharat / bharat

രാജസ്ഥാനിൽ നിന്ന് 1400ഓളം വിദ്യാർഥികൾ സ്വദേശത്തേക്ക് തിരിച്ചു

ഹരിയാന, അസം എന്നി സംസ്ഥാനങ്ങളിലെ 1400ഓളം വിദ്യാർഥികളാണ് സംസ്ഥാനങ്ങളിലേക്ക് തിരികെ പോയത്

rajastan  kota  students  haryana, assam students  'covid  corona  രാജസ്ഥാൻ  കോട്ട  വിദ്യാർഥികൾ  കൊവിഡ്  കൊറോണ
രാജസ്ഥാനിൽ നിന്ന് 1400ഓളം വിദ്യാർഥികൾ സ്വദേശത്തേക്ക് തിരിച്ചു
author img

By

Published : Apr 24, 2020, 10:45 PM IST

ജയ്‌പൂർ: ലോക്ക് ഡൗണിനെ തുടർന്ന് കോട്ടയിൽ കുടുങ്ങിക്കിടന്ന വിവിധ സംസ്ഥാനങ്ങളിലുള്ള വിദ്യാർഥികൾ സ്വദേശത്തേക്ക് തിരിച്ചു. ഹരിയാന, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള 1400ഓളം വിദ്യാർഥികളാണ് ബസ് മാർഗം നാടുകളിലേക്ക് തിരിച്ചത്. അസമിലേക്ക് 18 ബസുകളിലായി 400 വിദ്യാർഥികളാണ് തിരികെ പോയത്. അതേ സമയം 1000ത്തോളം വിദ്യാർഥികളാണ് ഹരിയാനയിലേക്ക് തിരിച്ചു പോയത്. അതാത് സംസ്ഥാന സർക്കാരുകളാണ് ബസ് സർവീസുകൾ ഏർപ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളിലായി മറ്റു പല സംസ്ഥാനങ്ങളിലെ വിദ്യാർഥികളും അതാത് സംസ്ഥാനങ്ങളിലേക്ക് തിരിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.