ന്യൂഡൽഹി: കേരളത്തിൽ നിന്ന് ഏഴ് പൊലീസ് ഉദ്യോഗസ്ഥർ 2020 ലെ 'മെഡൽ ഫോർ എക്‌സലൻസ് ഇൻ ഇൻവെസ്റ്റിഗേഷൻ' അവാർഡിന് അർഹരായി. ഇന്ത്യയിൽ നിന്ന് ആകെ 121 പൊലീസ് ഉദ്യോഗസ്ഥരാണ് ഈ നേട്ടം കൈവരിച്ചത്.
കേരളത്തിൽ നിന്നും പശ്ചിമ ബംഗാൾ പൊലീസിൽ നിന്നും ഏഴ് വീതവും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനിൽ നിന്നുള്ള 15 ഉദ്യോഗസ്ഥർക്കും, മധ്യപ്രദേശിൽ നിന്നും മഹാരാഷ്ട്ര പൊലീസിൽ നിന്നും 10 പേർക്ക് വീതവും ഉത്തർപ്രദേശ് പൊലീസിൽ നിന്ന് എട്ട് ഉദ്യോഗസ്ഥർക്കും അവാർഡ് ലഭിച്ചു.
കോൺസ്റ്റബിൾ മുതൽ ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ വരെയുള്ളവർക്ക് അവാർഡ് ലഭിച്ചു. കഴിഞ്ഞ വർഷം രാജ്യത്തുടനീളം 96 പൊലീസ് ഉദ്യോഗസ്ഥർ പുരസ്‌കാരത്തിന് അർഹരായി. പൊലീസ് ഉദ്യോഗസ്ഥരുടെ മികവ് അംഗീകരിക്കുക എന്നത് ലക്ഷ്യമിട്ടാണ് 2018 ൽ മെഡൽ പുരസ്കാര സമര്‍പ്പണം ആരംഭിച്ചത്