മുംബൈ: നാസിക് ജില്ലയിൽ 12 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. ജില്ലയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,985 ആയി ഉയർന്നു. മാലേഗാവ് നഗരത്തിൽ നിന്നാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തത്. മാലേഗാവിൽ നിന്ന് 887 കേസുകളും നാസിക് സിറ്റിയിൽ നിന്ന് 673 കേസുകളും ജില്ലയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് 353 കേസുകളും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ജില്ലക്ക് പുറത്ത് നിന്നുള്ള 72 പേർ നാസിക്കിൽ ചികിത്സയിൽ തുടരുകയാണ്. 121 പേരാണ് ഇതുവരെ ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 1,249 പേർ രോഗമുക്തി നേടി. ജില്ലയിൽ നിന്നും 15,139 സാമ്പിളുകൾ പരിശോധിച്ചുകഴിഞ്ഞു.
നാസികിൽ 12 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ജില്ലയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,985. മരണസംഖ്യ 121