ഷില്ലോങ്: മേഘാലയയില്‍ 12 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ഒന്‍പത് പേര്‍ സൈനികരാണ്. പുതിയ രോഗികളില്‍ 10 പേരും ഈസ്റ്റ് ഖാസി ജില്ലക്കാരാണ്. റിബോയി സ്വദേശികളായ രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,929 ആയി. എട്ട് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 780 പേരുടെ രോഗം ഭേദമായി.
1,141 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. തലസ്ഥാനമായ ഷില്ലോങ് ഉള്‍പ്പെടുന്ന ഈസ്റ്റ് ഖാസി ജില്ലയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ചികിത്സയിലുള്ളത്. വിവിധ ആശുപത്രികളിലുള്ള 733 പേരില്‍ 276 പേരും സുരക്ഷ സേന ഉദ്യോഗസ്ഥരാണ്. 223 പേര്‍ വെസ്റ്റ് ഗാരോ ഹില്‍സിലും 96 പേര്‍ റിബോയിയിലും ചികിത്സയിലുണ്ട്. ഇതുവരെ 45000 സാമ്പിളുകള്‍ പരിശോധിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.