ഷിംല: വിദേശ സഞ്ചാരികളെ ആകർഷിച്ച് ഹിമാലയൻ മേഖലയിലെ 117 വർഷം പഴക്കമുള്ള സ്റ്റീം എഞ്ചിൻ. കൽക്ക-ഷിംല ലൈനിലെ സ്റ്റീം എഞ്ചിൻ ടൂറിസത്തെയും വടക്കൻ റെയിൽവേയുടെ വരുമാനത്തെയും ഏറെ സ്വാധീനിക്കുന്നു. ഇംഗ്ലണ്ട് ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകളാണ് സ്റ്റീം എഞ്ചിൻ ട്രെയിൻ ഓടിക്കാനായി ഇവിടേക്ക് എത്തുന്നത്.
കൽക്ക-ഷിംല ലൈനിൽ 12 മുതൽ 20 മൈൽ വരെയാണ് ട്രെയിൻ ഓടിക്കുന്നതിനായി സഞ്ചാരികൾക്ക് വടക്കൻ റെയിൽവേ വാഗ്ദാനം ചെയ്യുന്നത്. 2008ൽ കൽക്ക-ഷിംല റെയിൽവേ പാതയെ യുനെസ്കോ ലോക പൈതൃക പാതയായി പ്രഖ്യാപിച്ചു. ചരിത്രപരമായ പ്രാധാന്യത്തിനായിട്ടാണ് റെയിൽവേ വകുപ്പ് ഈ ട്രെയിൻ ഓടിക്കുന്നത്.