ലഖ്‌നൗ: യുപിലേക്ക് മടങ്ങിയെത്തിയ 1,163 അതിഥിത്തൊഴിലാളികള്‍ക്ക് കൊവിഡ് രോഗലക്ഷണം കണ്ടെത്തിയെന്ന് സംസ്ഥാന ആരോഗ്യ സെക്രട്ടറി അമിത് മോഹന്‍ പ്രസാദ്. ലോക്ക്‌ഡൗണിനെ തുടര്‍ന്ന് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വിവിധ സഞ്ചാര മാര്‍ഗങ്ങള്‍ വഴി ഇതുവരെ യുപിയില്‍ തിരിച്ചെത്തിയത് 12,80,833 പേരാണ്. ഇതില്‍ 1,163 പേര്‍ക്ക് രോഗലക്ഷണമുള്ളതായി കണ്ടെത്തി. ആശ പ്രവര്‍ത്തകരുടെ സഹായത്തോടെ ഇവരുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇവരുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതായും ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി. വ്യാഴാഴ്‌ച പുതിയതായി 502 പേര്‍ക്ക് കൊവിഡ് സ്ഥിരീകിച്ചു. നിലവില്‍ 3,828 പേരാണ് സംസ്ഥാനത്ത് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 5,648 പേര്‍ക്ക് രോഗം ഭേദമായി. കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ 257 പേര്‍ മരിച്ചു.
യുപിയില്‍ മടങ്ങിയെത്തിയ 1,163 തൊഴിലാളികള്‍ക്ക് കൊവിഡ് ലക്ഷണം; സാമ്പിളുകള്‍ പരിശോധനക്കയച്ചു - COVID-19
നിലവില്‍ 3,828 പേരാണ് സംസ്ഥാനത്ത് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്