ദിസ്പൂർ: അസമിലെ വെള്ളപ്പൊക്കത്തെ തുടർന്ന് കാസിരംഗ ദേശീയോദ്യാനത്തിലെ ഒമ്പത് കാണ്ടാമൃഗങ്ങൾ ഉൾപ്പെടെ 108 മൃഗങ്ങൾ ചത്തു. നാല് കാട്ടുപോത്തുകളും 80ഓളം മാനുകളും കൊല്ലപ്പെട്ടിട്ടുണ്ട്. അതേസമയം 130ഓളം മൃഗങ്ങളെ രക്ഷപ്പെടുത്താൻ കഴിഞ്ഞു. മൃഗങ്ങളുടെ മരണസംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ടെന്ന് കാസിരംഗ നാഷണൽ പാർക്ക് ഡയറക്ടർ ശിവ് കുമാർ പറഞ്ഞു. എന്നാൽ കഴിഞ്ഞ വെള്ളപ്പൊക്കത്തെ അപേക്ഷിച്ച് മെച്ചപ്പെട്ട അവസ്ഥയാണ് സംജാതമായിട്ടുള്ളതെന്നും ജലനിരപ്പ് കുറയുന്നതിനനുസരിച്ച് മരണസംഖ്യ വർധിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.
അസം വെള്ളപ്പൊക്കം; കാസിരംഗയിൽ നൂറോളം മൃഗങ്ങൾക്ക് ജീവഹാനി - Kasiranga national park
മൃഗങ്ങളുടെ മരണസംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ടെന്ന് കാസിരംഗ നാഷണൽ പാർക്ക് ഡയറക്ടർ ശിവ് കുമാർ പറഞ്ഞു.