ന്യൂഡൽഹി: ദാരിദ്ര്യരേഖക്ക് താഴെയുള്ള കൊവിഡ് രോഗികൾക്ക് സ്വകാര്യ ആശുപത്രികളിൽ പത്ത് ശതമാനം കിടക്കകൾ ലഭ്യമാക്കുമെന്ന് ഡൽഹി സർക്കാർ. ഡൽഹിയിലെ 61 സ്വകാര്യ ആശുപത്രികളിൽ പത്ത് ശതമാനം കിടക്കകൾ ഇതിനകം തന്നെ ദാരിദ്ര്യരേഖക്ക് താഴെയുള്ളവർക്കായി ഇഡബ്ല്യുഎസ് ക്വാട്ടയിൽ കരുതിവെച്ചിട്ടുണ്ടെന്ന് ഇഡബ്ല്യുഎസ് പരിശോധനാ സമിതി അംഗം അശോക് അഗർവാൾ പറഞ്ഞു. ദാരിദ്ര്യരേഖക്ക് താഴെയുള്ളവർക്ക് സൗജന്യചികിത്സ ലഭിക്കും. ആശുപത്രിയിലെ കിടക്കകളുടെ ലഭ്യതക്കനുസരിച്ച് അവർക്ക് കൂടുതൽ സൗകര്യം നൽകുമെന്നും അശോക് അഗർവാൾ കൂട്ടിച്ചേർത്തു. ഡൽഹിയിലെ സ്വകാര്യ ആശുപത്രികളിൽ കൊവിഡ് രോഗികൾക്ക് 2000 കിടക്കകൾ ലഭ്യമാക്കുമെന്ന് ഈ മാസം 25 ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പ്രഖ്യാപിച്ചിരുന്നു.
ദാരിദ്ര്യരേഖക്ക് താഴെയുള്ള കൊവിഡ് രോഗികൾക്ക് കിടക്കകൾ ലഭ്യമാക്കുമെന്ന് ഡൽഹി സർക്കാർ - പത്ത് ശതമാനം കിടക്ക
ഡൽഹിയിലെ 61 സ്വകാര്യ ആശുപത്രികളിൽ പത്ത് ശതമാനം കിടക്കകൾ ഇതിനകം തന്നെ ദാരിദ്ര്യരേഖക്ക് താഴെയുള്ളവർക്കായി ഇഡബ്ല്യുഎസ് ക്വാട്ടയിൽ നീക്കിവെച്ചിട്ടുണ്ടെന്ന് ഇഡബ്ല്യുഎസ് പരിശോധനാ സമിതി അംഗം അശോക് അഗർവാൾ പറഞ്ഞു.