മുംബൈ: ധാരാവിയിൽ പുതുതായി 10 കൊവിഡ് കേസുകൾകൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ധാരാവിയിലെ കൊവിഡ് കേസുകളുടെ എണ്ണം 2,438 ആയി. നിലവിൽ 102 പേർ മാത്രമാണ് ചികിത്സയിലുള്ളത്. 2087 പേർ രോഗമുക്തി നേടി. ധാരാവിയിലെ മരണസംഖ്യ അധികൃതർ പുറത്തുവിട്ടിട്ടില്ല.
ജി-നോർത്ത് വാർഡിൽ ഇതുവരെ 5,257 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, അതിൽ 2,438 എണ്ണം ധാരാവിയിൽ നിന്ന് വന്നവരാണ്. ബിഎംസിയുടെ ജി-നോർത്ത് അഡ്മിനിസ്ട്രേറ്റീവ് വാർഡിന്റെ ഭാഗമായ ദാദരിൽ 43 കേസും മഹീം മേഖലയിൽ 14 കേസും റിപ്പോർട്ട് ചെയ്തു.
മാർച്ച് 11 ന് ആണ് നഗരത്തിൽ ആദ്യത്തെ പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തത്. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയാണ് 2.5 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ളതും 6.5 ലക്ഷം ജനസംഖ്യയുള്ളതുമായ ധാരാവി.