ഭുവനേശ്വർ: ഒഡിഷയിൽ 10 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 362 ആയി. 68 പേർ രോഗ മുക്തരായതായും നിലവിൽ 291 പേർ ചികിത്സയിൽ കഴിയുന്നതായും ആരോഗ്യ വകുപ്പ് അറിയിച്ചു.
ഇന്ത്യയിൽ ഇതുവരെ 62,939 കൊവിഡ് 19 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 19,358 പേർ സുഖം പ്രാപിച്ചതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. നിലവിൽ 41,472 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. കൊവിഡ് ബാധിച്ച് 2,109 പേർ മരിക്കുകയും ചെയ്തു.