കൊഹിമ : നാഗാലാൻഡിൽ 10 കൊവിഡ് 19 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 211 ആയി ഉയർന്നു. പുതിയ കേസുകളിൽ ഏഴെണ്ണം കൊഹിമയിലെ ഒരു ക്വാറന്‍റൈൻ കേന്ദ്രത്തിലും രണ്ടെണ്ണം ട്യൂൺസാങ്ങിൽ നിന്നും ഒരു കേസ് ഫെക്കിൽ നിന്നുമാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ ഫെക് ജില്ലയിൽ സ്ഥിരീകരിക്കപ്പെടുന്ന ആദ്യത്തെ കൊവിഡ്19 കേസാണിത്. അതേസമയം സംസ്ഥാനത്ത് 141 പേർ രോഗമുക്തി നേടി. നിലവിൽ ഇവിടെ 70 പേർ കൊവിഡ് ചികിൽസയിൽ കഴിയുന്നുണ്ട്. ദിമാപൂർ ജില്ലയിലാണ് ഏറ്റവുമധികം കൊവിഡ് രോഗികൾ ഉള്ളത്. ഇവിടെ 129 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
നാഗാലാൻഡിൽ 10 പേർക്ക് കൂടി കൊവിഡ് - കൊവിഡ്
സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 211 ആയി ഉയർന്നു.