ETV Bharat / bharat

കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ കറങ്ങി നടത്തം; പത്ത് കിര്‍ഗിസ്ഥാനികളെ പിടികൂടി - ബിഹാര്‍

ഇവരുടെ രണ്ട് ട്രാവല്‍ ഗൈഡുകളെയും കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിട്ടുണ്ട്

10 Kyrgyzstan nationals  Bihar  coronavirus threat  കൊവിഡ് 19  പത്ത് കിര്‍ഗിസ്ഥാനികള്‍  ബിഹാര്‍  ട്രാവല്‍ ഗൈഡുകള്‍
കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ കറങ്ങി നടത്തം; പത്ത് കിര്‍ഗിസ്ഥാനികളെ പിടികൂടി
author img

By

Published : Mar 23, 2020, 8:01 PM IST

പാട്ന: കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ നിരീക്ഷണത്തില്‍ കഴിയാതെ പുറത്തിറങ്ങി നടന്ന പത്ത് കിര്‍ഗിസ്ഥാന്‍ സ്വദേശികളെ പൊലീസ് കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചു. ബിഹാര്‍ തലസ്ഥാനമായ പാട്നയിലാണ് സംഭവം. ഇവരുടെ ട്രാവല്‍ ഗൈഡ് ആയിരുന്ന രണ്ട് ഉത്തര്‍പ്രദേശ് സ്വദേികളെയും പൊലീസ് കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിട്ടുണ്ട്.

കിര്‍ഗിസ്ഥാനില്‍ നിന്നും വന്ന പത്തോളം പേര്‍ കുര്‍ജിയിലെ പള്ളികളിലും മറ്റും കറങ്ങി നടക്കുന്നതായി പ്രദേശിവാസികളാണ് പൊലീസില്‍ വിവരം അറിയിച്ചത്. പത്ത് പേരുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതില്‍ ആറ് പേരുടെ ഫലം നെഗറ്റീവാണ്. ബാക്കിയുള്ള നാല് പേരുടെ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഫലം ലഭിക്കുന്നത് വരെ ഇവരെ നിരീക്ഷത്തില്‍ പാര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ജനുവരിയിലാണ് ഇവര്‍ ഡല്‍ഹിയില്‍ എത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.