ലഖ്‌നൗ: മധ്യപ്രദേശിൽ ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്‌തു. 36കാരനായ സർക്കാർ ഉദ്യോഗസ്ഥനായ ചിന്ദ്വാര സ്വദേശിയാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണം ഒമ്പതായി. ചിന്ദ്വാര ജില്ലയിലെ ആദ്യത്തെ കൊവിഡ് മരണമാണ് ഇത്. ഇയാളുടെ പിതാവിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പിതാവ് ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ്. ഇൻഡോറിൽ അഞ്ച്, ഉജ്ജൈനിൽ രണ്ട്, ഖാർഗോണിൽ ഒരാളുമാണ് സംസ്ഥാനത്ത് കൊവിഡ് മൂലം മരിച്ചത്.
മധ്യപ്രദേശിൽ കൊവിഡ് മരണം ഒമ്പതായി - കൊവിഡ്
ഇൻഡോറിൽ അഞ്ച്, ഉജ്ജൈനിൽ രണ്ട്, ഖാർഗോണിൽ ഒരാളുമാണ് സംസ്ഥാനത്ത് കൊവിഡ് മൂലം മരിച്ചത്.

മധ്യപ്രദേശിൽ കൊവിഡ് മരണം ഒമ്പതായി