ശ്രീനഗർ: സുരക്ഷ പ്രശ്‌നങ്ങളെത്തുടർന്ന് താൽക്കാലികമായി നിർത്തിവെച്ച ഭാരത് ജോഡോ യാത്ര പുനരാരംഭിച്ചു. അവന്തിപ്പോര മേഖലയിലെ ചുർസുവിൽ നിന്നാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ യാത്ര പുനരാരംഭിച്ചത്. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി അധ്യക്ഷ മെഹബൂബ മുഫ്‌തി എന്നിവരും ഇന്ന് യാത്രയിൽ പങ്കെടുക്കും.
യാത്രയിൽ ഇന്ന് സ്‌ത്രീകളുടെ പരമാവധി പങ്കാളിത്തം ഉണ്ടാകുമെന്ന് ജമ്മുകശ്‌മീർ കോണ്‍ഗ്രസ് യൂണിറ്റ് പ്രസിഡന്‍റ് വികാർ റസൂൽ വാനി പറഞ്ഞു. 'മെഹബൂബ ജിയും പ്രിയങ്ക ജിയും മറ്റ് നിരവധി സ്ത്രീകളും രാഹുൽ ജിക്കൊപ്പം ചേരും. പാംപോറിലെ ബിർള ഇന്‍റർനാഷണൽ സ്‌കൂളിന് സമീപം ടീ ബ്രേക്ക് ഉണ്ടായിരിക്കും. ശ്രീനഗറിന്‍റെ പ്രാന്തപ്രദേശത്തുള്ള പാന്ത ചൗക്കിലെ ട്രക്ക് യാർഡിലാണ് രാത്രികാല വിശ്രമം ഒരുക്കിയിരിക്കുന്നത്.
-
#WATCH | Congress party's Bharat Jodo Yatra resumes from Awantipora, Jammu & Kashmir. PDP chief Mehbooba Mufti joins Rahul Gandhi in the yatra.
— ANI (@ANI) January 28, 2023 " class="align-text-top noRightClick twitterSection" data="
(Video: AICC) pic.twitter.com/l3fLfIoTu5
">#WATCH | Congress party's Bharat Jodo Yatra resumes from Awantipora, Jammu & Kashmir. PDP chief Mehbooba Mufti joins Rahul Gandhi in the yatra.
— ANI (@ANI) January 28, 2023
(Video: AICC) pic.twitter.com/l3fLfIoTu5#WATCH | Congress party's Bharat Jodo Yatra resumes from Awantipora, Jammu & Kashmir. PDP chief Mehbooba Mufti joins Rahul Gandhi in the yatra.
— ANI (@ANI) January 28, 2023
(Video: AICC) pic.twitter.com/l3fLfIoTu5
കഴിഞ്ഞ ദിവസം ഭാരത് ജോഡോ യാത്ര ജമ്മു കശ്‌മീരിലെ ഖാസിഗുണ്ടില്‍ എത്തിയപ്പോഴാണ് ഗുരുതര സുരക്ഷ വീഴ്‌ചയുണ്ടായത്. സുരക്ഷ ഉദ്യോഗസ്ഥർ മുന്നറിയിപ്പില്ലാതെ പിൻവാങ്ങിയതോടെ യാത്ര താൽക്കാലികമായി നിർത്തിവെയ്‌ക്കുകയായിരുന്നു. ഇരച്ചുകയറിയ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടു. രാഹുല്‍ ഗാന്ധിയുടെ ചുറ്റും വടംപിടിച്ച് ജനക്കൂട്ടത്തെ തടഞ്ഞുനിര്‍ത്തിയിരുന്ന പൊലീസ് പിന്‍വാങ്ങിയതോടെയാണ് സുരക്ഷ പ്രശ്‌നം ഉണ്ടായത്.
അതോടെ യാത്ര നിര്‍ത്തണമെന്ന് സുരക്ഷ ചുമതലയുള്ള സിആര്‍പിഎഫ് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ ജമ്മു കശ്‌മീര്‍ ഭരണകൂടത്തിന് നേരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയിരുന്നു. നേരത്തെ ഭാരത് ജോഡോ യാത്ര ജമ്മു കശ്‌മീര്‍ അതിര്‍ത്തിയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തന്നെ രാഹുല്‍ ഗാന്ധിയുടെ സുരക്ഷയില്‍ കോണ്‍ഗ്രസ് ഉത്‌കണ്‌ഠ പ്രകടിപ്പിച്ചിരുന്നു.
അതേസമയം സുരാക്ഷ വീഴ്‌ച ഉണ്ടായിട്ടില്ലെന്ന പ്രതികരണവുമായി കശ്‌മീർ പൊലീസും രംഗത്തെത്തി. തങ്ങളോട് കൂടിയാലോചന നടത്താതെയാണ് യാത്ര അവസാനിപ്പിച്ചത്. പൊലീസിന്‍റെ ഭാഗത്ത് നിന്ന് സുരക്ഷ വീഴ്‌ച ഉണ്ടായിട്ടില്ല. പഴുതടച്ച സുരക്ഷയാണ് യാത്രക്ക് വേണ്ടി ഒരുക്കിയതെന്നും കശ്‌മീർ പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചു.